
ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കോടതിയുടെ പ്രഹരം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഹൈ കോടതിയുടെ പ്രഹരം.. മുഖ്യമന്ത്രിക്കെതിരെ ആരോപണമുള്ള കേസായിട്ടും എന്തുകൊണ്ട് കേസന്വേഷണം ശരിയായ രീതിയില്‍ പോകുന്നില്ലെന്ന് കോടതി ചോദിച്ചു. എം.കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോലീസിനും എം,കെ കുരുവിള പരാതി നല്‍കിയിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ഉണ്ടെന്ന സംശയവും കോടതി ഉയര്‍ത്തി. സരിതയുടെ മൊഴി എന്താണ് എടുക്കാത്തതെന്ന സംശയവും കോടതി ഉന്നയിച്ചു. മൊഴി എഴുതിവാങ്ങാന്‍ കോടതിയെ അനുവദിക്കാതെ സരിതയെ കസ്റ്റഡിയില്‍ വാങ്ങിയ അന്വോഷണസംഘത്തിന്റെ നടപടിയും വിമര്‍ശനവിധേയമായി. അന്വേഷണ സംഘത്തെ കോടതിയില്‍ വിളിച്ച് വിശദീകരണം തേടേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു. അഡീഷണല്‍ എ.ഡി.ജി.പിയെ കോടതിയിലേക്ക് വിളിച്ചുവരുത്തും. അവരില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കുമെന്നും കോടതി പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്നും എങ്ങനെയാണ് കേസുകള്‍ ക്രോഡീകരിച്ച് അന്വേഷണം നടത്തുന്നതെന്നും വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
