
അട്ടപ്പാടി : പ്രധാനമന്ത്രി ഇടപ്പെട്ടു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അട്ടപ്പാടി വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ ഇടപെട്ടു. അവിടത്തെ പട്ടിണി മരണങ്ങള്‍ക്കും ശിശുമരണങ്ങള്‍ക്കും കാരണം പോഷകാഹാരക്കുറവും ചികിത്സയിലെ അപര്യാപ്തതയുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. പാഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ഓഫീസ് സംസ്ഥാന സര്‍ക്കാരിന്് നിര്‍ദേശം നല്‍കി. ആഹാരം കഴിക്കാത്തതും മദ്യപാനമടക്കമുള്ള പ്രശ്‌നങ്ങളുമാണ് ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് കേന്ദ്ര നിലപാട്.
അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും ഒരു വയസിന് താഴെയുള്ള കുട്ടികളുടെയും കണക്കെടുക്കണമെന്ന്് കേന്ദ്രം ആവശ്യപ്പെട്ടു. ഐ.സി.ഡി.എസ് പദ്ധതിയില്‍ പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ആദിവാസി ഊരുകളില്‍ പോയി വൈദ്യ പരിശോധന നടത്തണം. പോഷകാഹാരക്കുറവുള്ളവരെ ആശുപത്രിയില്‍ എത്തിക്കണം. കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവ കൃത്യമായി ലഭ്യമാക്കണം.
അതോടൊപ്പം കള്ള് വാറ്റ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി ഊരുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ആദിവാസികള്‍ക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നും പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നത്.
