ഈസ്റ്റ് ഇന്ത്യ കമ്പനി വീ്ണ്ടും : അതുവേണോ യൂസഫലി
ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും ഇന്ത്യയിലേക്ക്.. കൊണ്ടുവരുന്നത് നമ്മുടെ യൂസഫലി… ഒരുകാലത്തു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കൊള്ളയടിച്ച് വളരുകയും അധിനിവേശത്തിനടിത്തറയിടുകയും ചെയ്ത ഈ കമ്പനിക്ക് എന്തു ന്യായീകരണത്തിലും പരവതാനി വിരിച്ചു കൊടുക്കുന്നത് ശരിയാണോ? വിദേശകമ്പനികള്‍ക്കെതിരായ അന്ധമായ എതിര്‍പ്പല്ല ഈ നിലപാടിനു കാരണം. മറിച്ച് ചരിത്രത്തില്‍ ചില ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഒരിക്കലും മറക്കരുതാത്ത ചില ചിഹ്നങ്ങള്‍. അതിലൊന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. തേയില, കാപ്പി, ചോക്ലേറ്റുകള്‍ തുടങ്ങിയവയുമായാണു കമ്പനി ഇക്കുറി ഇവിടെയെത്തുന്നത്. കമ്പനിയില്‍ 500 കോടി രൂപയാണു യൂസഫലി നിക്ഷേപിക്കുന്നത്. […]
ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും ഇന്ത്യയിലേക്ക്.. കൊണ്ടുവരുന്നത് നമ്മുടെ യൂസഫലി…
ഒരുകാലത്തു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കൊള്ളയടിച്ച് വളരുകയും അധിനിവേശത്തിനടിത്തറയിടുകയും ചെയ്ത ഈ കമ്പനിക്ക് എന്തു ന്യായീകരണത്തിലും പരവതാനി വിരിച്ചു കൊടുക്കുന്നത് ശരിയാണോ? വിദേശകമ്പനികള്‍ക്കെതിരായ അന്ധമായ എതിര്‍പ്പല്ല ഈ നിലപാടിനു കാരണം. മറിച്ച് ചരിത്രത്തില്‍ ചില ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഒരിക്കലും മറക്കരുതാത്ത ചില ചിഹ്നങ്ങള്‍. അതിലൊന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി.
തേയില, കാപ്പി, ചോക്ലേറ്റുകള്‍ തുടങ്ങിയവയുമായാണു കമ്പനി ഇക്കുറി ഇവിടെയെത്തുന്നത്. കമ്പനിയില്‍ 500 കോടി രൂപയാണു യൂസഫലി നിക്ഷേപിക്കുന്നത്. ലണ്ടനില്‍ ഇതുസംബന്ധിച്ച കരാറില്‍ കമ്പനി ചെയര്‍മാന്‍ സഞ്ജീവ് മേത്തയും യൂസഫലിയും ഒപ്പുവച്ചു. കമ്പനിയുടെ 10% ഓഹരികളാണ് യൂസഫലി വാങ്ങിയത്. കമ്പനിയുടെ ഉപവിഭാഗമായ ഈസ്റ്റ് ഇന്ത്യ ഫൈന്‍ ഫുഡ്‌സ് കമ്പനിയുടെ 40% ഓഹരികളും യൂസഫലി വാങ്ങിയത്രെ. ആദ്യം 300 കോടിയും പിന്നീട് 200 കോടിയും നിക്ഷേപിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ റീട്ടെയ്ല്‍ മേഖലയില്‍ അതികായരായ ലുലുവുമായുള്ള സഹകരണം സഹായകരമാകുമെന്നു ഈസ്റ്റ് ഇന്ത്യ കമ്പനി കരുതുന്നു.
കമ്പനിയുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ നാടിനു പരിചയപ്പെടുത്താനാണു തന്റെ ലക്ഷ്യമെന്ന് യൂസഫലി പറയുന്നു. പഴയമുടെ പ്രൗഢിയും ഗാംഭീര്യവും ഗുണനിലവാരവും കൈമുതലായുള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉന്നതരുടെയിടയില്‍ പ്രിയങ്കരമാണത്രെ.
ശരിയായിരിക്കാം. അതുകൊണ്ട് ചരിത്രം ചരിത്രമാകാതിരിക്കുകയില്ലല്ലോ. നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണത്തില്‍ എത്ര കോടി ഇന്ത്യയില്‍ നിന്ന് കമ്പനി കൊള്ളയടിച്ചിട്ടുണ്ടെന്ന് യൂസഫലിക്കറിയാമോ? ആ പണം തിരിച്ചവാങ്ങിവേണ്ടേ വീണ്ടുമവരെ ക്ഷണിച്ചുകൊണ്ടുവരാന്…. നമ്മുടെപൂര്‍വ്വീകര്‍ അനുഭവിച്ച അടിമത്തത്തിന്റെ കണക്ക് വേറെ…
വാസ്‌കോഡിഗാമാ കാപ്പാടെത്തിയതിന്റെ 500-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനുള്ള ഒരു ശ്രമം 1997ല്‍ നടന്നിരുന്നു. 500 വിദേശികള്‍ പഴയ മോഡല്‍ കപ്പലില്‍ യൂറോപ്പില്‍ നിന്ന് കാപ്പാട് എത്താനായിരുന്നു പരിപാടി. എന്നാല്‍ ആ നീക്കത്തിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകയും പരിപാടി ഉപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല, അന്ന് കാപ്പാട്ടെ ഗാമയുടെ പ്രതിമക്കുമുന്നില്‍ പ്രതിഷേധയോഗവും നടന്നു. സമാനമായ ഒരു പ്രതിഷേധം ഇക്കാര്യത്തിലും ഉണ്ടാകണം. അല്ലെങ്കില്‍ ഭാവിയില്‍ ഭോപ്പാലിലെ കൊലയാളികളായ ഡൗ കെമിക്കല്‍സിനേയും ക്ഷണിച്ചുകൊണ്ടുവരാന് ഇവിടെ ആളുണ്ടാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in