ഇതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ല
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തെ രക്ഷിക്കാന്‍ കര്‍ശന നടപടികള്‍ളാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റില്‍ ഉള്ളതിനെക്കാള്‍ അധിക വരുമാന മാര്‍ഗങ്ങളാണ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ 1556.35 കോടിയുടെ അധികവിഭവ സമാഹരണമാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇതില്‍ ചില ഇളവുകളും പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് വര്‍ഷം രണ്ടായിരം കോടിയോളം രൂപയാണ്. ഈ വര്‍ഷം ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന്റെ പകുതിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. വരുമാനം കുറഞ്ഞതിനാല്‍ ഓവര്‍ഡ്രാഫ്ടിലേക്ക് വീണ ഖജനാവിനെ രക്ഷപ്പെടുത്താനാണ് തീരുമാനമെന്നാണ് അവകാശവാദം. മദ്യനിയന്ത്രണം […]
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തെ രക്ഷിക്കാന്‍ കര്‍ശന നടപടികള്‍ളാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റില്‍ ഉള്ളതിനെക്കാള്‍ അധിക വരുമാന മാര്‍ഗങ്ങളാണ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ പ്രഖ്യാപിച്ചത്. ബജറ്റില്‍ 1556.35 കോടിയുടെ അധികവിഭവ സമാഹരണമാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇതില്‍ ചില ഇളവുകളും പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് വര്‍ഷം രണ്ടായിരം കോടിയോളം രൂപയാണ്. ഈ വര്‍ഷം ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന്റെ പകുതിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. വരുമാനം കുറഞ്ഞതിനാല്‍ ഓവര്‍ഡ്രാഫ്ടിലേക്ക് വീണ ഖജനാവിനെ രക്ഷപ്പെടുത്താനാണ് തീരുമാനമെന്നാണ് അവകാശവാദം. മദ്യനിയന്ത്രണം ശക്തമാകുന്നതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ഏതെങ്കിലും വഴിക്ക് അധികവരുമാനമില്ലാതെ പ്രഖ്യാപിച്ച വികസന പദ്ധതികളൊന്നും സര്‍ക്കാരിന് മുന്നോട്ടുകൊണ്ടുപോകാനാവില്ല.
സര്‍ക്കാര്‍ സേവനങ്ങളുടൈയല്ലാം ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും വെള്ളക്കരം കൂട്ടുന്നതും എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണ്. വെള്ളക്കരം കൂട്ടുന്നതിലൂടെ 205 കോടിയാണ് അധികമായി പ്രതീക്ഷിക്കുന്നത്. വെള്ളക്കരം 50 മുതല്‍ 60 ശതമാനം വരെയാണ് കൂട്ടുന്നത്. പതിനായിരം ലിറ്റര്‍ വരെ പ്രതിമാസ ഉപയോഗമുള്ള ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് ഇപ്പോള്‍ കുടിവെള്ളം സൗജന്യമായാണ് നല്‍കുന്നത്. അത് തുടരും. പതിനായിരം ലിറ്റര്‍ വരെ കുടിവെള്ളം ഉപയോഗിക്കുന്ന ബി.പി.എല്‍. ഇതര കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ 20 രൂപയാണ് നല്‍കുന്നത്. അതിന് മാറ്റമില്ല. പതിനായിരം ലിറ്ററില്‍ കൂടുതല്‍ കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് ഒരു കിലോലിറ്ററിന് നാല് രൂപയാണ് ഈടാക്കുന്നത്. ഇത് ഇരട്ടിയാക്കി. എന്തായാലും ഒരു ഗുണപരമായ വശം ഇതിനുണ്ട്. വെള്ളം ധൂര്‍ത്തടിക്കുന്നതില്‍ നിയന്ത്രണം വന്നാല്‍് അത്രയും നന്ന്.
സേവനങ്ങളുടെ നിരക്ക് കൂട്ടുന്നതുവഴി ് ഏകദേശം 260 കോടി വരുമാനമുണ്ടാകുമെന്ന് കരുതുന്നു.വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന എല്ലാ ഫീസുകളും കൂട്ടും. വിദ്യാഭ്യാസരംഗത്തെ ഫീസുകള്‍ മാത്രം കൂട്ടില്ല.
പത്തുരൂപ മുതല്‍ ആയിരം രൂപവരെയുള്ള ഫീസുകള്‍ ഇരട്ടിയാക്കും. ആയിരം രൂപമുതല്‍ പതിനായിരം രൂപവരെ 25 ശതമാനമാണ് വര്‍ധന. പതിനായിരത്തിന് മുകളില്‍ ഇത് 15 ശതമാനമായിരിക്കും.
മദ്യത്തിന് നികുതി കൂട്ടിയത് സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് ശക്തിപകരുന്നതാണ്. ബാറുകള്‍ പൂട്ടുന്നതോടെ വര്‍ഷം 1800 കോടിരൂപ നഷ്ടമാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ നികുതി കൂട്ടുന്നതോടെ ഈ നഷ്ടം ഏറെക്കുറെ പരിഹരിക്കാം. 1200 കോടിയാണ് ഈയിനത്തില്‍ പ്രതീക്ഷിക്കുന്നത്. ബാറുകള്‍ പൂട്ടിയാലും ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന കൂടുമെന്നതിനാല്‍ പ്രതീക്ഷിക്കുന്ന വരുമാനം കിട്ടുമെന്നുറപ്പാണ്. വിലകൂടിയ മദ്യത്തിന് ബജറ്റിലും 10 ശതമാനം നികുതി കൂട്ടിയിരുന്നു. മദ്യപാനികളുടെ കാര്യം കഷ്ടത്തിലാകും.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലെ വര്‍ദ്ധനയും ജനങ്ങളെ ബാധിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു ഭാഗംവെയ്ക്കലിന് ഇതുവരെ ഏറ്റവും കൂടിയത് ആയിരം രൂപ നല്‍കിയാല്‍ മതിയായിരുന്നു. അടുത്ത കാലത്തായിരുന്നു അത് പ്രഖ്യാപിച്ചിരുന്നത്. ഇതിനി സ്ഥലത്തിന്റെ മൂല്യത്തിന്റെ ഒരു ശതമാനം നല്‍കേണ്ടിവരും. ഇഷ്ടദാനത്തിന് ഇത് രണ്ടുശതമാനമാണ്. ഭൂനികുതി കൂട്ടുന്നതിലൂടെ 78 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഭൂമിയുടെ ന്യായവില കൂട്ടിയാല്‍ ഭൂമിവില്പന കുറഞ്ഞാലും സ്റ്റാമ്പ്ഡ്യൂട്ടി വഴിയുള്ള സര്‍ക്കാരിന്റെ വരുമാനം ഉറപ്പിക്കാനാവും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. ന്യായവില 50 ശതമാനം ഉയര്‍ത്തണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആവശ്യം. അതേസമയം അതുവഴി സ്ഥലവില വര്‍്ദ്ധിക്കുമെന്നതിനാല് വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം ദൂരെയാകും. ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്ക് ഒരു ശതമാനവും ഇഷ്ടദാനം, ധനനിശ്ചയം എന്നിവയ്ക്ക് രണ്ട് ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 25,000 രൂപയുടെ പരിധി ഉണ്ടായിരുന്നു. അതിനുപകരം പരിധിയില്ലാതെ അത് ഒരു ശതമാനമാക്കി മാറ്റി
ഇതിന് പുറമേ ഭൂനികുതിയും ഉയരും. പഞ്ചായത്തില്‍ 20 സെന്റ് വരെ സെന്റിന് ഒരു രൂപ വീതമായിരിക്കും. ഇത് 20 സെന്റിന് മുകളില്‍ സെന്റിന് രണ്ട് രൂപ വീതമാകും. മുനിസിപ്പാലിറ്റിയില്‍ ആറ് സെന്റ് വരെ രണ്ട് രൂപവീതം. ആറ് സെന്റിന് മുകളില്‍ നാല് രൂപ വീതം.കോര്‍പ്പറേഷനില്‍ നാല് സെന്റുവരെ നാല് രൂപ വീതം. നാല് സെന്റിന് മുകളില്‍ എട്ട് രൂപവീതം. ഭൂനികുതി വര്‍ധനയിലൂടെ 78 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.
കാര്‍ഷികമേഖലയേയും വെറുതെ വിട്ടിട്ടില്ല. തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, തേയില, ഏലം, കുരുമുളക് എന്നീ തോട്ടങ്ങളുടെ നികുതിയിലും വര്‍ധന വരുത്തി. രണ്ട് ഹെക്ടറില്‍ താഴെ തോട്ടങ്ങള്‍ക്ക് നികുതിയില്ല. തുടര്‍ന്നുള്ള സ്ലാബുകളിലും ആദ്യത്തെ രണ്ട് ഹെക്ടറിന് നികുതിയില്ല. 24 സ്ലാബില്‍ മൂന്നും നാലും ഹെക്ടറിന് നൂറ് രൂപ വീതം. 48 സ്ലാബില്‍ മൂന്നുമുതല്‍ എട്ടുവരെ ഹെക്ടറിന് 300 രൂപ വീതം 815 സ്ലാബില്‍ മൂന്നുമുതല്‍ പതിനഞ്ച് വരെ ഹെക്ടറിന് 400 രൂപ വീതം. 1525 സ്ലാബില്‍ മൂന്നുമുതല്‍ ഇരുപത്തിയഞ്ച് വരെ ഹെക്ടറിന് 500 രൂപ വീതം. 25 ഹെക്ടറിന് മുകളില്‍ മൂന്നുമുതല്‍ ഹെക്ടറിന് 700 രൂപ വീതം. മൂന്ന് കോടിയാണ് പ്രതീക്ഷിക്കുന്ന അധികവരുമാനം. അതേസമയം പാറമടകള്‍ക്ക് അധികഭാരം ഏല്പ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഒന്നുതീര്‍ച്ച. ഇതുകൊണ്ടൊന്നും രക്ഷപ്പെടുന്നതല്ല നമ്മുടെ സമ്പദ് വ്യവസ്ഥ. താല്ക്കാലിക ചികിത്സയല്ല, ദീര്‍ഘകാല ചികിത്സയാണ് ആവശ്യം.അനാവശ്യമായ മേഖലകളില്‍ നിന്ന് സര്ക്കാര് പിന്മാറുകയാണ് വേണ്ടത്. വെള്ളം, മാലിന്യം, വിദ്യാഭ്യാസം, ആരോഗ്യം, യാത്ര പോലുള്ള ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധിക്കുകയും മറ്റു മേഖലകളെ നിയന്ത്രണങ്ങളോടെയുള്ള സ്വകാര്യവല്ക്കരിക്കുകയുമാണ് വേണ്ടത്. ഒപ്പം നമ്മുടെ കാര്‍ഷികമേഖലയെയും മനുഷ്യവിഭവശേഷിയേയും അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്തണം. അല്ലാത്തപക്ഷം ഇനിയും ഇത്തരം ഭാരങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in