യുവാവിന്റേയും അമ്മയുടേയും ആത്മഹത്യ : മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ദല്‍ഹി സെന്റ്.സ്റ്റീഫന്‍ കോളേജ് അധ്യാപകനും കോട്ടയം സ്വദേശിയുമായ യുവാവിന്റെയും അമ്മയുടെയും ആത്മഹത്യയില്‍ മാധ്യമങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം വ്യാപകമാകുന്നു. മലയാള മനോരമ, മറുനാടന്‍ മലയാളി, മലയാള വാര്‍ത്ത എന്നീ എന്നീ മാധ്യമങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം ശക്തമാകുന്നത്. മാധ്യമങ്ങള്‍ സാധാരണക്കാരുടെ സ്വകാര്യ ജീവിതങ്ങളെ അവരുടെ കച്ചവട താല്പര്യത്തിനായി പൊടിപ്പും തൊങ്ങലും വച്ച് എഴുതി പിടിപ്പിച്ചതിന്റെ ഫലമാണ് അലന്‍ എന്ന യുവാവിന്റേയും അമ്മയുടെയും ആത്മഹത്യ എന്നാണ് പ്രതിഷേധിക്കുന്നവര്‍ വ്യക്തമാക്കുന്നത്. കൂടത്തായി കൊലപാതക വാര്‍ത്തയെത്തുടര്‍ന്നുണ്ടായ വാര്‍ത്താപ്രളയത്തിനിടെ, അലന്റെ രണ്ടാനച്ഛന്റെ ആത്മഹത്യയും കൊലപാതകമാണെന്ന തരത്തില്‍ ഈ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് ഇരുവരുടെയും ആത്മഹത്യക്ക് കാരണം എന്നാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വാര്‍ത്തകളില്‍ ഇരുവരെയും സംശയിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിരുന്നു, ഇതില്‍ ഇരുവരും കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു എന്ന് സുഹൃത്തിന്റെ ഫേസ്ബുക് സ്റ്റാറ്റസില്‍ നിന്നും വ്യക്തമാകുന്നു… യാതൊരു തരത്തിലുള്ള നൈതികതയുമില്ലാതെ റീച്ചിനുവേണ്ടി മാത്രമായി വാര്‍ത്തകള്‍ തയ്യാറാക്കുന്ന മാധ്യമങ്ങളെ പേരെടുത്ത് വിമര്‍ശിച്ചാണ് അലന്റെ അടുത്ത സുഹൃത്തായ ഫഹദ് പ്രതികരിക്കുന്നത്. ഫഹദ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അലന്റെ സഹപാഠിയായിരുന്നു. ഫഹദിന്റെ പോസ്റ്റിനെത്തുടര്‍ന്നു സമാനമായ ഒരുപാട് പ്രതികരണങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഫഹദിന്റെ ഫേസ്ബുക് പോസ്റ്റ്…

https://www.facebook.com/photo.php?fbid=2486191888137223&set=a.246618755427892&type=3&theater


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply