
കേന്ദ്രസര്‍ക്കാര്‍ പറയുന്ന പോലെയല്ല കശ്മീരിലെ സാഹചര്യമെന്ന് യെച്ചൂരി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ പറയുന്ന പോലെയല്ല കശ്മീരിലെ സാഹചര്യമെന്നും വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ ആരേയും അനുവദിക്കുന്നില്ലെന്നും സീതാറാം യെച്ചൂരി. തരിഗാമിക്ക് അടിയന്തിരമായി വൈദ്യസഹായം ആവശ്യമാണ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. ശ്രീനഗറില്‍ തരിഗാമിയെ സന്ദര്‍ശിച്ച് തിരിച്ചുവന്ന ശേഷം ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതി അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നല്‍കിയത്. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദ്ദേശിച്ചിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും യെച്ചൂരിയോട് സുപ്രീകോടതി ആവശ്യപ്പെട്ടിരുന്നു.
