
ബാംഗളൂരുവില്‍ സ്ത്രീകള്‍ക്ക് രാത്രിയും ജോലി ചെയ്യാം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബാംഗളൂരില്‍ സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റും ജോലി ചെയ്യാന്‍ സര്‍ക്കാരനുമതി. വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട ഷോപ്പുകള്‍ തുടങ്ങിവയില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. നഗരത്തിലെ ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, കഫേകള്‍, തിയറ്ററുകള്‍ തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ പെടും. ഇപ്പോള്‍ ഐ ടി മേഖലയില്‍ മാത്രമാണ് രാത്രി സ്ത്രീകള്‍ ജോലി ചെയ്യുന്നത്. കര്‍ണാടക ഷോപ്സ് ആന്റ് കോമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച് ബില്‍ അടുത്ത ദിവസം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന നിബന്ധനയും ബില്ലിലുണ്ട്. വനിതാ ജീവനക്കാര്‍ക്ക് കമ്പനി വാഹനം ഏര്‍പ്പാട് ചെയ്യണം. വാഹനത്തില്‍ ജിപിഎസ് സൗകര്യമുണ്ടായിരിക്കണം. ഷിഫ്റ്റ് ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കണം. കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കായി ഓഫീസുകളില്‍ ക്രെഷ് സംവിധാനം ഏര്‍പ്പെടുത്തണം. കൂടാതെ കൂടുതല്‍ സുരക്ഷാ ജീവനക്കാരെയും ഏര്‍പ്പാട് ചെയ്യണം എന്നും നിബന്ധനയില്‍ പറയുന്നു.
