പാലത്തായി കേസന്വേഷണത്തില്‍ നിന്ന് ഐ ജി ശ്രീജിത്തിനെ മാറ്റണമെന്ന് വനിതാ പ്രവര്‍ത്തകര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ബി ജെ പി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ്…. അന്വേഷണ ചുമതലയില്‍ നിന്നും ക്രൈം.ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ മാറ്റി നിര്‍ത്തണം

സ്വീകര്‍ത്താവ്
ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളം

വിഷയം:-പാലത്തായിയിലെ അധ്യാപകനും ബി ജെ പി പ്രാദേശിക നേതാവുമായ പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ്

സര്‍,

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടിയ വഴികള്‍ ഇന്ന് ഏറെ വിവാദമായിരിക്കുകയാണ്. പോലീസ് അന്വേഷണത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അസാധാരണമായ പെരുമാറ്റ രീതികള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു. ജാമ്യം ലഭിച്ചതോടുകൂടി വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും യാഥാര്‍ഥ്യമുണ്ടെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് മേലധികാരി എസ് ശ്രീജിത്ത് IPS ന്റെ ഫോണ്‍ സന്ദേശം പ്രതിയായ പത്മരാജനെ രക്ഷപെടുത്താന്‍ നടത്തിയ പിന്നാമ്പുറ കളികള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. പ്രസ്തുത ഉദ്യോഗസ്ഥന്റ പ്രമാദമായ പല കേസന്വേഷണത്തിന്റെ പിന്‍കാല ചരിത്രങ്ങളും ഏറെ ദുരൂഹമാണ്. ഇത്തരം പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തിയാല്‍ നിലവിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമല്ല ഇരയായ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുള്ളതായി ഞങ്ങള്‍ ഭയക്കുന്നു. ആയതിനാല്‍ ഐ ജി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും നീതിമാനും സത്യസന്ധനുമായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിച്ച് പത്മരാജന് ശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു

പരാതിയില്‍ ഒപ്പു വച്ചവര്‍

രമ്യ ഹരിദാസ് എം പി
കെ ആര്‍ മീര
കെ അജിത
ഡോ പി ഗീത
സി കെ ജാനു
ലതിക സുഭാഷ്
ഡോ ജെ ദേവിക
കെ കെ രമ
അഡ്വ ജമീല പ്രകാശം
മേഴ്‌സി അലക്സാണ്ടര്‍
അഡ്വ നൂര്‍ബിന റഷീദ്
സി എസ് ചന്ദ്രിക
ഗോമതി ഇടുക്കി
സുല്‍ഫത്ത് എം
മാല പാര്‍വ്വതി
ശ്രീജ നെയ്യാറ്റിന്‍കര
ജെബി മേത്തര്‍
ശീതള്‍ ശ്യാം
അംബിക മറുവാക്ക്
സോയ ജോസഫ്
പ്രൊഫ കുസുമം ജോസഫ്
സീന ഭാസ്‌കര്‍
വിനീത വിജയന്‍
ഡോ വര്‍ഷ ബഷീര്‍
മൃദുല ദേവി
ലാലി പി എം
തനൂജ ഭട്ടതിരി
ഡോ ഹരിപ്രിയ
ചാരുലത
ഡോ ജി ഉഷാ കുമാരി
ജോളി ചിറയത്ത്
അഡ്വ കെ നന്ദിനി
സോണിയാ ജോര്‍ജ്ജ്
പ്രമീള ഗോവിന്ദ്
അഡ്വ കുക്കു ദേവകി
കെ കെ റൈഹാനത്ത്
അഡ്വ ഫാത്തിമ തഹ്ലിയ
ഡോ ധന്യ മാധവ്
അഡ്വ മായാ കൃഷ്ണന്‍
ബിന്ദു അമ്മിണി
അഡ്വ ഭദ്രകുമാരി
മൃദുല ഭവാനി
അമ്മിണി കെ വയനാട്
സീറ്റ ദാസന്‍
ബിന്ദു തങ്കം കല്യാണി
ഷമീന ബീഗം
അപര്‍ണ ശിവകാമി
വിമല ടീച്ചര്‍
സ്മിത നെരവത്ത്
മജ്നി തിരുവങ്ങൂര്‍


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply