
ആര്‍.സി.ഇ.പി കരാറില്‍ നിന്നുള്ള പിന്മാറ്റം കര്‍ഷകരുടെ വീജയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) നിന്ന്് ഇന്ത്യ പിന്മാറിയത് കര്‍ഷകരുടെ വീജയമായാണ് വിലയിരുത്തപ്പെടു്‌നനത്. ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചത്. ചൈനയില്‍ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉള്‍പ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിനകത്ത് കരാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കര്‍ഷകസംഘടനകള്‍ മാത്രമല്ല, കോണ്‍ഗ്രസ്സും ബിജെപിയിലെ തന്നെ ഒരു വിഭാഗവും കരാറിനെതിരായിരുന്നു. ആസിയാന്‍ സമ്മിറ്റിനായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ മുന്നോട്ടുവെക്കുമെന്ന് അറിയിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയത്. അതേസമയം ചൈന ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകും. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്.
