
ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. പകപോക്കല്‍ രാഷ്ട്രീയമാണ് നടക്കുന്നതെനാനണ് കോണ്‍ഗ്രസ് ആരോപണം. എന്‍ഫോഴ്സ്മെന്റ് വാഹനം തടഞ്ഞു. ശിവകുമാറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറി. ബസുകള്‍ക്കു നേരെ വ്യാപകമായി കല്ലേറുണ്ടായി. സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താലാണ്.
കള്ളപ്പണ കേസിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തുവെന്നാണ് കേസ്. 8.59 കോടി രൂപയാണ് പിടിച്ചെടുത്തത്. നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനോട് ശിവകുമാര്‍ സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തേ ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് ശിവകുമാര്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.
