
സിബിഎസ്ഇ നടപടിക്കെതിരെ വ്യാപകപ്രതിഷേധം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സി.ബി.എസ്.ഇ. സിലബസില്‍നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം തുടങ്ങിയ ഭറണഘടനാമൂല്യങ്ങള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സി.ബി.എസ്.ഇ. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നാണ് ഈ ഭാഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ 30 ശതമാനം സിലബസ് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. 2005 ല്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന അര്‍ജുന്‍സിങ്ങ് മുന്‍കൈയെടുത്ത് രൂപീകരിച്ച സിലബസില്‍ നിന്നാണ് ഇവ വെട്ടിക്കളയുന്നത്.
പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശ ഭരണത്തിന്റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. കൂടാതെ കൃഷിക്കാര്‍, സമീന്ദാറുകള്‍, സംസ്ഥാനം എന്നിവ സംബന്ധിച്ച അധ്യായങ്ങള്‍, വിഭജനം മനസിലാക്കുക, പണമിടപാടുകാര്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കിയുള്ള ‘നാട്ടിന്‍പുറത്തെ കലാപം – ബോംബെ ഡെക്കാന്‍’, ‘ഡെക്കാന്‍ കലാപ കമ്മീഷന്‍’ എന്നീ ഭാഗങ്ങളും നീക്കംചെയ്യപ്പെട്ടു. സോഷ്യോളജി വിഷയത്തില്‍ സാമൂഹിക ഘടന, സ്ട്രിഫിക്കേഷന്‍, സോഷ്യല്‍ പ്രോസസസ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് സൊസൈറ്റി എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങള്‍ റദ്ദാക്കി.
ഒന്‍പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സില്‍ നിന്ന് ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന അധ്യായവും പത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ലിംഗഭേദം, മതം, ജാതി, ജനപ്രിയ പോരാട്ടങ്ങള്‍, പ്രസ്ഥാനങ്ങള്‍, വനം, വന്യജീവി എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
