
പൗരത്വ ഭേദഗതി ബില്ലിനെതിരെവ്യാപക പ്രതിഷേധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ ദിവസം ലോകസഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്ത്രണ്ട് മണിക്കൂര്‍ ബന്ദ് നടക്കുകയാണ്. അസമില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ വ്യാപക അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധക്കാര്‍ പ്രധാമന്ത്രിയുടെ ഉള്‍പ്പെടെ കോലം കത്തിച്ചു. മിക്കയിടങ്ങളിലും വാഹനങ്ങള്‍ക്ക് തീയിട്ടു.ചിലയിടങ്ങളില്‍ റയില്‍ ഗതാഗതം തടസപ്പെു.
