
മാംസാഹാരം ഉപേക്ഷിച്ചുകൂടെ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജീവശാസ്ത്രപരമായി മനുഷ്യന്‍ സസ്യഭോജി ആവേണ്ടതിന്റെ പ്രസക്തിയല്ലേ കോവിഡ് നമ്മെ ബോധ്യപ്പെടുത്തുന്നത് ? ബുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉല്‍ഭവം എന്നത് തിരിച്ചറിഞ്ഞ വസ്തുതയാണ്. ജീവി വര്‍ഗ്ഗങ്ങളുടെ മാംസത്തില്‍ നിന്നാണ് അതിന്റെ ഉല്‍ഭവം എന്നതും തെളിഞ്ഞു കഴിഞ്ഞതാണ്. ചൈന അവരുടെ മാംസമാര്‍ക്കറ്റ് അടച്ചിടുന്നതിനേപറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.
പ്രകൃതിയില്‍ അനേകം ജീവജാലങ്ങളുണ്ട്. അവയില്‍ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ട്. എന്നാല്‍ മനുഷ്യന്‍ മാംസാഹാരിയോ സസ്യാഹാരിയോ എന്ന തര്‍ക്കങ്ങള്‍ ഇന്നും തുടരുകയാണ്. ചൈനയെ പോലുള്ള രാഷ്ട്രങ്ങള്‍ ഭക്ഷ്യ ദൗര്‍ലഭ്യതയില്‍ പൊറുതിമുട്ടിയപ്പോഴാണ് മാംസാഹാരം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. എന്നാലിന്ന് ശാസ്ത്ര സാങ്കേതിക മേഘലയിലെ കുതിച്ചു ചാട്ടങ്ങളുടെ ഫലമായി മനുഷ്യന്‍ കൃഷിയില്‍ സ്വയം പര്യാപ്തരായി. അന്യജീവികളെ കൊല്ലാതെ തന്നെ അവന്റെ ഭക്ഷ്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ന് പഴുതുണ്ട്. പലയിടത്തും ഇന്നും പട്ടിണി നിലനില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം വിതരണത്തിലെ അപാകതകളാണ്
സത്യത്തില്‍ മനുഷ്യന് ഭൂമിയില്‍ പ്രത്യേകമായി ഒരു ഇടമുള്ളത് അവന്റെ വിവേചനശക്തികൊണ്ട് അവന്‍ നേടിയെടുത്തതാണ്. ആ വിവേചനശക്തിയില്ലെങ്കില്‍ അവന്‍ എന്നോ കുറ്റിയറ്റു പോകേണ്ടതായിരുന്നു. എങ്കിലും എല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന അഹന്തയാണ് മതങ്ങള്‍ പോലും പറയുന്നത്.
പല രോഗങ്ങളും നമ്മില്‍ വരുന്നത് മറ്റ് ജീവികളില്‍ നിന്നാണ് എന്നത് ഒരു സത്യമായിരിക്കെ ഭക്ഷണാവശ്യങ്ങള്‍ക്ക് ഇതര ജീവികളെ കൊല്ലുന്നതിനെ കുറിച്ച് ഒരു വീണ്ടുവിചാരം മനുഷ്യനില്‍ ഉയര്‍ന്നു വരണ്ടിയിരിക്കുന്നു. അത് ജീവികളുടെ വംശം നാശം പേടിച്ച് പറയുകയല്ല മറിച്ച് മനുഷ്യന്റെ നിലനില്‍പ്പിനെ കരുതിയുള്ള വിചാരമാണ്.
