
കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്. അതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. പുനസ്ഥാപിച്ചിരുന്ന ജമ്മുവിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പിന്‍വലിച്ചു. ടെലികോം സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. അതേസമയം കശ്മീരില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം പെല്ലറ്റ് പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
15 ദിവസത്തിനുശേഷം ശ്രീനഗറിലടക്കം കാശ്മീരില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. .ശ്രീനഗറില്‍ ആകെയുള്ള 190 സ്‌ക്കൂളില്‍ 95 എണ്ണം മാത്രമാണ് തുറന്നത്. ഡിജിപി ഇന്ന് ജമ്മുവിലെ അഞ്ചു ജില്ലകള്‍ സന്ദര്‍ശിക്കും.
