
വിക്രം ലാന്‍ഡര്‍ : ആശയവിനിമയം നഷ്ടപ്പെട്ടു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലാന്റിംഗ് വിജയകരമാണെങ്കിലും വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നനുകള്‍ നഷ്ടപ്പെട്ട നിരാശയിലാണ് ശാസ്ത്രലോകം. ഓര്‍ബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 2.1 കിമി ഓള്‍ട്ടിട്യൂട് വരെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായിരുന്നു. എന്നാല്‍ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാന്‍ഡറില്‍ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രിയടക്കം എല്ലാവര്‍ക്കും ഐഎസ്ആര്‍ഒ നന്ദി അറിയിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനം നടത്തേണ്ടെന്ന് ഐഎസ്ആര്‍ഒ തീരുമാനിച്ചു.
