
വാളയാര്‍ കേസില്‍ പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് ശാരീരികമായി അപമാനിച്ചതായി പരാതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാളയാര്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിച്ച സംഭവത്തില്‍ പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം നടത്തിയ സ്ത്രീകളെ പോലീസ് അപമാനിച്ചതായി പരാതി. തിരുവനന്തപുരത്ത് അയ്യന്‍കാളി ഭവനില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധിച്ച വിനീത വിജയന്‍, ശ്രീജ നെയ്യാറ്റിന്‍കര എന്നീ പ്രവര്‍ത്തകരെ ആണ് വനിതാ പോലീസ് അപമാനിച്ചത്. വനിതാ പോലീസുകാരെ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. പ്രതിഷേധത്തിനിടയില്‍ സ്ത്രീകളായ ശ്രീജ നെയ്യാറ്റിങ്കരയെയും വിനീത വിജയനെയും കഴുത്തിലും മാറിടത്തിലും അപമാനകരമായ രീതിയില്‍ വനിതാ പോലീസുകാരികള്‍ കൈയേറ്റം ചെയ്തതായാണ് പരാതി. പരിക്കുപറ്റിയ വിനീത വിജയനും ശ്രീജ നെയ്യാറ്റിങ്കരയും തിരുവനതപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വിഷയത്തില്‍ ടി ടി ശ്രീകുമാര്‍, ജെ ദേവിക , കെ കെ ബാബുരാജ് തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവം ലൈംഗിക അക്രമം തന്നെയാണെന്ന് ചൂണ്ടികാട്ടി ജെ ദേവിക ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജക്ക് കത്തെഴുതി. പ്രതിഷേധം നടത്തിയ സ്ത്രീകളായ പൊതുപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ കൈയേറ്റ ശ്രമം സര്‍ക്കാര്‍ ജനാധിപത്യ പ്രതിഷേധങ്ങളെയും അഭിപ്രായ സ്വാത്ര്യത്തെയും നേരിടുന്ന രീതിയാണ് കാണിച്ചു തരുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുപ്രവര്‍ത്തരായ സ്ത്രീകള്‍ പ്രതിഷേധിക്കാറുണ്ടെന്നുംനിങ്ങളുടെ ഇടയിലുള്ള സ്ത്രീകളും പ്രതിഷേധങ്ങള്‍ക്കായി പുറത്തുവരുമെന്നും ഇത്തരം രീതി വളരെ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.വനിതാ പൊലീസുകാരെ ഉപയോഗിച്ച് എന്ന് കരുതി ഇത് ലൈംഗിക അതിക്രമമല്ലാതാകുന്നില്ല. അതി നിന്ദ്യമായ പെരുമാറ്റമാണ് ‘നവോത്ഥാന’ കേരള പോലീസിന്റെ ഭാഗത്ത് നിന്നു സ്ത്രീകളുടെ നേരെ ഉണ്ടായിട്ടുള്ളത് എന്ന് ടി ടി ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ജെ ദേവിക മന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/jay.d.3139/posts/560223514742829
