ഉന്നാവ് – ബിജെപി നേതാവിന് പത്ത് വര്‍ഷം കഠിനതടവ്.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഉന്നാവ് പീഡനത്തില്‍ ഇരയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് പത്ത് വര്‍ഷം കഠിനതടവ്. കൂടാതെ ഇരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറിനെയും കോടതി ശിക്ഷിച്ചു. പെണ്‍ക്കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് കുല്‍ദീപ് സിംഗ് സെന്‍ഗര്‍. ഇതിനിടെയാണ്, അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ സെന്‍ഗറിനെ അടക്കം ഏഴ് പ്രതികളെ ശിക്ഷിച്ചത്. കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സഹോദരന്‍ അതുല്‍ സെന്‍ഗറും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടക്കം മറ്റ് ആറ് പ്രതികളും പത്ത് വര്‍ഷം കഠിനതടവ് അനുഭവിക്കണം. ഉന്നാവ് ഇരയെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഈ മുന്‍ ബിജെപി എംഎല്‍എ വിചാരണ നേരിടുകയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply