
ബഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ബഗ്ദാദില്‍ ഇറാന്റെ സൈനീക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് വീണ്ടുമൊരു ആക്രമണമുണ്ടായിരിക്കുന്നത്. വടക്കന്‍ ബഗ്ദാദിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളെയാണ് അക്രമിച്ചത്. രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ സൈനീക തലവന്മാരില്‍ ഒരാളായിരുന്ന ഖാസിം സുലൈമാനിയടക്കം എട്ടു പേര്‍ ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
