
മകനല്ല മകളല്ല മാരിവില്ലേ മാറോടുചേര്‍ക്കുന്നു ഞാന്‍ നിന്നെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആണല്ല പെണ്ണല്ല
കണ്മണി നീയെന്റെ
തേന്‍മണി അല്ലോ തേന്‍മണി
ആതുരയാമെന്റെ നീര്‍മണികണ്ടു
കാലം നല്‍കിയ പൊന്‍കണിനീ
നന്മയും തിന്മയും വേര്‍തിരിക്കേണം
കള്ളികള്‍ക്കപ്പുറം നീ വളരേണം
പൊരുളിന്റെ പ്രതിബിംബമാകേണം
നീ നീയായ് തന്നെ നിറയേണം
രാ രി രാരോ രാരാരോ
മകനല്ല മകളല്ല മാരിവില്ലേ
മാറോടുചേര്‍ക്കുന്നു ഞാന്‍ നിന്നെ
നല്‍കുന്നു നിറുകയിലോരുമ്മ
ജന്മസാഫല്യത്തിന്‍
നൂറുമ്മ
തളരല്ലേ തഴയ്ക്കട്ടെ
നിന്റെ സ്വപ്നങ്ങള്‍
താങ്ങായി മാറട്ടെ
നിന്റെ ജന്മം
ശാപമല്ല പാപമല്ല
ഓമനേ നീ
എന്റെ ജീവിതത്തില്‍
വന്നുദിച്ച ഭാഗ്യതാരം
ആദ്യതാരം…ആദ്യതാരം നീ
രാരി രാരോ രാരാരോ
