
പീഡനം : വൈദികനെ സസ്‌പെന്റ് ചെയ്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒന്‍പതു വയസുള്ള മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പീഡനത്തിനിരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരായ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിേ്രകാസ് പള്ളി വികാരി ഫാ.ജോര്‍ജ് പടയാട്ടിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. .കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ ഒളിവിലാണ്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പോക്സോ നിയമ പ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്േ്രടട്ടിനു രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കി.
