
ജാതിവിവേചനം : അധ്യാപിക നിര്‍ബന്ധിത അവധിയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജാതിവിവേചനം കാണിച്ച അധ്യാപികയോട് അവധിയില്‍ പോകാന്‍ കോഴിക്കോട് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു. ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപികയില്‍ നിന്ന് വിവേചനം നേരിട്ടത്. സംഭവം അന്വേഷിക്കാന്‍ ഡോ ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയോഗിച്ചു. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തി. പൊലീസ് എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ചേംബര്‍ അകത്തു നിന്നും പൂട്ടി. അധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയോ സസ്‌പെന്റ് ചെയ്യുകയോ ചെയ്യാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നായിരുന്നു അനരുടെ നിലപാട്. ഒടുവില്‍ വി എസി ആവശ്യം ്അംഗീകരിക്കുകയായിരുന്നു. സമാനമായ ആരോപണം നേരിടുന്ന മലയാളം വിഭാഗം തലവനോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. (ഫോട്ടോ – ഏഷ്യാനെറ്റ്)
