
തൃപ്തി ദേശായി ശബരിമലക്ക് : മുളകുപൊടി അക്രമണവുമായി ”ഭക്തര്‍”
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും അല്ലെങ്കില്‍ എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭരണഘടന ദിനമായതിനാലാണ് ഇന്ന് തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് അയച്ചിരുന്നെന്നും യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ഭൂമാത ബ്രിഗേഡിലെ അഞ്ചുപേര്‍ക്കൊപ്പം കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. അതിനിടെ നെടുബാശ്ശേരിയില്‍ വെച്ച് ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്കുമാറ്റി. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംരക്ഷണത്തിനായി തൃപ്തി ദേശായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
