ഇക്കുറി ഓണം ഓണക്കിറ്റില്ലാതെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കഴിഞ്ഞ വര്‍ഷം പ്രളയക്കെടുതിയില്‍ മലയാളിയുടെ ഓണം ഒലിച്ചു പോയെങ്കില്‍ ഇക്കുറിയും കാര്യങ്ങള്‍ വലിയ വ്യത്യസ്തമല്ല എന്നതാണ് വസ്തുത. അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധനകുടുംബങ്ങള്‍ക്ക് നല്കിവന്നിരുന്ന ഓണക്കിറ്റ് പ്രളയത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ നല്കിയില്ല. അരി, പഞ്ചസാര, പയര്‍, കടല മുളക് തുടങ്ങി സദ്യക്ക് ആവശ്യമായ സാധനങ്ങള്‍ ആയിരുന്നു ഓണക്കിറ്റില്‍ ഉണ്ടാകേണ്ടിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കിറ്റിന് ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സപ്‌ളെക്കോ വഴി കിറ്റ് നല്‍കുകയും ഇതിന്റെ തുക സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ നല്‍കുകയുമാണ് ചെയ്തിരുന്നത്. ഇത്തവണ സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍ പദ്ധതി നടത്താന്‍ സപ്‌ളെക്കോ തയ്യാറായില്ല. അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക്ാണ് ഇത്തവണ ഓണക്കിറ്റ് നഷ്ടപ്പെട്ടത്. സപ്‌ളെക്കോ വഴി പ്രളയം ബാധിച്ച 1038 വില്ലേജില്‍ സൗജന്യ റേഷന്‍ നല്കിയതുകൊണ്ടാണ് ഓണക്കിറ്റ് നല്കാന്‍ കഴിയാഞ്ഞത് എന്നാണ് അറിയുന്നത്. ഇതിനായി 25 കോടി രൂപ ചെലവുണ്ടായി.
ഓണക്കിറ്റില്ലെങ്കിലും ഓണത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി. എന്നാല്‍ 2017ലുണ്ടായ കച്ചവടം ഇക്കുറിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രളയദുരന്തത്തില്‍ നിന്നും ഇനിയും മോചിതരാകാത്തതാണ് പ്രധാന കാരണം. സംസ്ഥാനത്ത് പല ഭാഗത്തും തുടരുന്ന മഴയും ഓണോവേശത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply