
തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലത്തേക്കു അദാനിക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലത്തേക്കു അദാനി ഗ്രൂപ്പിന് ലീസിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ എല്ലാ ചുമതലകളുംഅദാനിക്കായിരിക്കും. വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതവഗണിച്ചാണ് തീരുമാനം. തിരുവനന്തപുരത്തിനു പുറമെ വാരാണസി, അമൃത്സര്‍, ഭുവനേശ്വര്‍ , ഇന്‍ഡോര്‍, റായ്പൂര്‍, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്.
