
മരടിലെ ഫ്‌ളാറ്റുകള്‍ 20നകം പൊളിക്കണമെന്ന് സുപ്രിം കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉത്തരവുണ്ടായിട്ടും തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാത്തതിനെതിരെ സുപ്രിംകോടതി വീണ്ടും രംഗത്ത്. സെപ്റ്റംബര്‍ 20നകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി നേരില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ കേസ് പരിഗണിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സഭാതര്‍ക്ക്ത്തിലെ ഉത്തരവ് നടപ്പിലാകാത്തതിനേയും കോടതി വിമര്‍ശിച്ചു. സുപ്രിംകോടതി വിധികള്‍ നിരന്തരം ലംഘിക്കുന്ന കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്നും സുപ്രിം കോടതി ചോദിച്ചു.
