ജെഎന്‍യുവില്‍ സമരവും സംഘര്‍ഷവും തുടരുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഫീസ് വര്‍ധനക്കെിരായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തേത്തുടര്‍ന്ന് ജെഎന്‍യുവിലാരംഭിച്ച സംഘര്‍ഷം തുടരുകയാണ്. കരട് ഹോസ്റ്റല്‍ മാനുവലിനെതിരെ 15 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. 2000 രൂപയോളം ഹോസ്റ്റല്‍ ഫീസുണ്ടായിരുന്ന സമയത്ത് ഇനി 5000ത്തോളം രൂപ കൊടുക്കണം. കൂടാതെ രാത്രി 11നു മുന്നെ ഹോസ്റ്റലിലെണം. ഡ്രസ്സ് കോഡ് വേണം. ഇതിനെല്ലാമെതിരായാണ് സമരം. സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. കൊണ്‍വൊക്കേഷന്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിനെ തടഞ്ഞിരുന്നു.
ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു എത്തിയിരുന്നു. വെങ്കയ്യ നായിഡു പ്രസംഗിക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ആഹ്വാനം ചെയ്തു. പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എബിവിപി ഒഴികെയുള്ള സംഘടനകളെല്ലാം സമരത്തിലുണ്ട്. ഈ കുറിപ്പെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിക്കുകയാണ്. വിസി വന്നുകാണാതെ പിരിയില്ലെന്ന തീരുമാനത്തിലാണവര്‍. സിആര്‍പിഎഫ് സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply