പൗരത്വ ഭേദഗതി (വിവേചന) ബില്‍ രാജ്യസഭയും പാസാക്കി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എല്ലാവിധ പ്രതിഷേധങ്ങളേും മറികടന്ന് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലെന്നത് കെട്ടുകഥ മാത്രമാണെന്നും വര്‍ഷങ്ങളായുള്ള വിവേചനം ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും ബില്ലവതരിപ്പിച്ച ഈഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു.

കോണ്‍ഗ്രസ്സ് നേതാക്കളായ ആനന്ദ് ശര്‍മ്മയും കപില്‍ സിബലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയിനും ബില്ലിവെതിരെ ശക്തമായി സംസാരിച്ചു. തൃണമൂല്‍, സമാജ്‌വാദി പാര്‍ട്ടി, സിപിഎം, ടിആര്‍എസ്, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. ജെഡിയുവും എഐഎഡിഎംകെയും അനുകൂലിച്ചു. ശിവസേന അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply