
ക്വാറിനിരോധനം പിന്‍വലിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളില്ലാത്തതിനാലാണ് പിന്‍വലിച്ചതെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. പുത്തുമലയിലും കവളപ്പാറയിലും അടക്കമുണ്ടായ ഉരള്‍പൊട്ടലടക്കം സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണമായി കെഎഫ്ആര്‍ഐ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ക്വാറികളുടെ പ്രവര്‍ത്തനമായിരുന്നു. സംസ്ഥാനത്തുള്ള 5000ത്തില്‍ പരം ക്വാറികളില്‍ 750 എണ്ണമേ അധികൃതമായുള്ളു എന്നും കെ എഫ് ആര്‍ ഐയിലെ ശ്ാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലേയും പ്രധാന വിഷയം ക്വാറികള്‍ തന്നെ. ഈ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചത്.
