
നെടുങ്കണ്ടം ലോക്കപ്പ് കൊല : മജിസ്‌ട്രേറ്റിന് വീഴ്ച പറ്റി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് നല്‍കി. മജിസ്‌ട്രേറ്റ് നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല, അതെ കുറിച്ച് പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചില്ല, വീട്ടിലേക്ക് പ്രതിയെ കൊണ്ടുവരുന്നതിനു പകരം ജീപ്പിലിരുത്തിയ പോലീസ് നടപടിയെ ചോദ്യം ചെയ്തില്ല തുടങ്ങിയ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
