
തെരഞ്ഞെടുപ്പുപ്രചാരണം കൊട്ടിക്കലാശിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും മൂന്നണികളുടെ പ്രചാരണം ആവേശകരമായ കലാശക്കൊട്ടില്‍ സമാപിച്ചു. കൊട്ടിക്കലാശം നടക്കുന്നതിനിടെ കോന്നിയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. പോലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കൊട്ടിക്കലാശത്തിനായി അനുവദിച്ച സ്ഥലം മറികടന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ നീങ്ങിയതാണ് കാരണം.
നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിനം കൂടി കഴിഞ്ഞാല്‍ തിങ്കളാഴ്ച അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പു നടക്കും. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിങ് അംഗമായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണം മൂലമാണു മഞ്ചേശ്വരത്ത് ഒഴിവു വന്നത്. മറ്റു നാലിടത്തും സിറ്റിങ് എം.എല്‍.എമാര്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. 24നാണ് വോട്ടെണ്ണല്‍.
