മന്‍മോഹന്‍സിംഗും നിര്‍മ്മല സീതാരാമനും തമ്മില്‍ വാക് പോര്.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും തമ്മില്‍ വാക് പോര്. . പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് ഉപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തന്നെ തെറ്റാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി ഇടിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നതെന്നും മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഏപ്രില്‍ – ജൂണ്‍ കാലത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് കുത്തനെ താഴേയ്ക്ക് പോയതില്‍ സാമ്പത്തിക രംഗം ആകെ ആശങ്കയിലാണ്. ഇതിന്റെ പിന്നാലെയാണ് നിര്‍മാണമേഖലയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക്. മനുഷ്യനിര്‍മിതമായ വന്‍ അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്ക് പിടിച്ച് ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്ടിയും. ഇതാണ് നിര്‍മാണമേഖല തകരാന്‍ കാരണം. നികുതിപ്പണം പിരിക്കുന്നതില്‍ വന്‍ വീഴ്ചയാണ് സര്‍ക്കാരിന്റേതെന്നും വലിയ ഇടപാടുകാര്‍ക്ക് സൗജന്യനികുതിയും സാധാരണക്കാരെ പിഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെയൊക്കെ ഫലമാണ് വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മാ നിരക്കും നിലവിലെ തൊഴിലുകള്‍ തന്നെ നഷ്ടപ്പെടുന്നതും.
അതേസമയം സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളെന്ന മന്‍മോഹന്‍സിംഗിന്റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എല്ലാ മേഖലകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. ലയനം ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply