പാലയുടെ നിര്‍ണ്ണായകവിധി നാളെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പാലക്കാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. ഞായറാഴ്ചയായതിനാല്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സന്ദര്‍ശനവും തകൃതിയായി നടക്കുന്നു. മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കള്‍ ഇന്നലെ വൈകുന്നേരത്തോടെ മടങ്ങി.
ഇതുവരെ കാണാത്ത പ്രചരണം പാലയില്‍ നടത്തിയതിനാല്‍ മുന്നണികള്‍ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പതിവുപോലെ മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്നു. ദശകങ്ങളായി കെ എം മാണിയുടെ സ്വന്തമായിരുന്ന പാല പിടിക്കാന്‍ എല്‍ഡിഎഫിനായാല്‍ അതു പുതിയൊരു ചരിത്രത്തിനു തുടക്കമാകുമെന്നുറപ്പ്. യുഡിഎഫിലേയും കേരള കോണ്‍ഗ്രസ്സിലേയും പിടലപിണക്കങ്ങള്‍ അതിനു വഴിയൊരുക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാലത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് യുഡിഎഫ് മറുപടി പറയുന്നു. അഞ്ചു ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലയിലെ വിധിയെഴുത്തിന് പ്രാധാന്യം കൂടുകയും ചെയ്തു.
176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിച്ചു. ഇന്ന് തന്നെ ബൂത്തുകളില്‍ എത്തി ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ ഏഴു മണി മുതലാണ് പോളിങ്. സുരക്ഷയൊരുക്കാന്‍ കേന്ദ്രസേന അടക്കം എഴുന്നൂറോളം ഉദ്യോഗസ്ഥരെ മണ്ഡലത്തില്‍ വിന്യസിച്ചു കഴിഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply