
370 വേണ്ടെന്നും രാമക്ഷേത്രം വേണമെന്നും തരൂര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. 370-ാം വകുപ്പ് പിന്‍വലിച്ചതിനെ അനുകൂലിച്ച തരൂര്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. 370-ാം വകുപ്പ് നിലവില്‍ വന്നത് എക്കാലത്തേക്കുമായിരുന്നില്ല. ഒരു താല്‍കാലിക മാര്‍ഗമായാണ് നെഹ്റു അത് വിഭാവനം ചെയ്തത്. അതിനാല്‍ തന്നെ 370-ാം വകുപ്പ് പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ തര്‍ക്ക ഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ക്കപ്പെട്ടതാണെന്നും മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താതെ എങ്ങനെ ക്ഷേത്രം പണിയുമെന്നാണ് ആലോചിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. അതിനാല്‍ തന്നെ മറ്റു മതസ്ഥരുടെ കൂടി വികാരങ്ങള്‍ പരിഗണിച്ച് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മോദി സ്തുതിയെ തുടര്‍ന്നുണ്ടായെ വിവാദങ്ങള്‍ കെട്ടടങ്ങിയിതനുപിന്നാലെയാണ് പുതിയ നിലപാടുകളുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
