ശബരിമലയില്‍ ഉരുണ്ടുകളിച്ച് സുപ്രിംകോടതി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉരുണ്ടുകളിച്ച് സുപ്രിംകോടതി. നിലവില്‍ യുവതികളുടെ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നംഗീകരിച്ച കോടതി അതിനായി സംരക്ഷണം നല്‍കാന്‍ ഉത്തരവിടുന്നതിനു പകരം വിശാല ബഞ്ച് കേസ് പരിഗണിക്കുന്നത് വരെ സമാധാനത്തോടെ കാത്തിരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമായി തുടരുകയാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിലവില്‍ ആവശ്യപ്പെടാനാവില്ല. ബിന്ദു അമ്മിണിക്ക് ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം തുടരണം. രഹ്ന ഫാത്തിമ ആവശ്യപ്പെടുകയാണെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളില്ലെങ്കില്‍ പൊയ്‌ക്കോള്ളാനും കോടതി ഉപദേശം നല്‍കി.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply