
സുല്‍ത്താന്‍ പോയി 25 വര്‍ഷം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസാഹിത്യകാരനായ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇരുപത്തഞ്ചു വര്‍ഷം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തൊരേടാണ്… അതിന്റെ വക്കുകളില്‍ ചോരപൊടിഞ്ഞിരിക്കുന്നു എന്നാണ് ബാല്യകാല സഖിയെക്കുറിച്ചു എം പി പോള്‍ നടത്തിയ പ്രസിദ്ധമായ നിരീക്ഷണം. ആകാശമിഠായിയെ താലോലിക്കാത്ത ഏതു സഹൃദയനുണ്ട്…!! മലയാള സാഹിത്യത്തെ നാലുകെട്ടുകളില്‍ നിന്നും പടിപ്പുരദൈന്യതകളില്‍ നിന്നും അടിത്തട്ടിലെ ജീവനുള്ളവരുടെ ഇടയിലേക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ വര്ഷങ്ങളിത്രയായിട്ടും അദ്ദേഹത്തിന്റെ സ്മാരകത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സ്മാരകങ്ങളള്‍ക്കപ്പുറം അദ്ദേഹം ജനങ്ങളുടെ ഓര്‍മകളിലും അവര്‍ക്കിടയിലുമുണ്ടു.
