യൂണിവേഴ്‌സിറ്റി കോളേജ് മാതൃകയില്‍ സി എം എസിലും എസ് എഫ് ഐക്കെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മാതൃകയില്‍ എസ് എഫ് ഐ കോട്ടയായ കോട്ടയം സി എം എസ് കോളേജിലും എസ് എഫ് ഐക്കെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്ത്.  വിനോദ യാത്രയുമായി ബന്ധപ്പെട്ട് ഒരുപറ്റം വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയഭേദമന്യേ രംഗത്തെത്തിയത്. മര്‍ദ്ദനമേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്. അവര്‍ കഞ്ചാവ് മാഫിയയാണെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാലത് പ്രിന്‍സിപ്പാളടക്കം കോളേജ് അധികൃതര്‍ നിഷേധിച്ചു. എസ് എഫ് ഐയുടേത് ഗുണ്ടായിസമാണെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ഇന്നുരാവിലെ കോളേജില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒരു പറ്റം എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിദ്യാര്‍ഥികള്‍ സംയുക്തമായി തടഞ്ഞു. അവരില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലുമുണ്ടായിരുന്നു. ഇതിനെതിരെ സമീപത്തെ കോളേജില്‍ നിന്നടക്കം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി കെ.ശ്രീകുമാറിന്റഎ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പുറത്തുനിന്നുള്ള എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇത് കേള്‍ക്കാതിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്നീട് പിന്മാറി. ഇതിനുശേഷം ക്യാമ്പസ് ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയ വിദ ്യാര്‍ഥികളോട് പിന്തിരിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉച്ചയോടെ കോളേജില്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply