
സംസ്ഥാനത്ത് 31 വരെ ലോക്ക് ഡൗണ്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തില്‍ 31-ാം തിയതിവരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പൊതുഗതാഗതവും ഹോട്ടലുകളും പൂര്‍ണ്ണമായും ഉണ്ടാകില്ല. എന്നാല്‍ എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന തീരുമാനം.
ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും, സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും, എല്‍പിജി, പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കും, ഭക്ഷ്യവസ്തുക്കളുടെ ഹോം ഡെലിവറി അനുവദിക്കും, ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. ബാറുകള്‍ അടക്കും, ബീവറേജ് അടക്കില്ല, കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കണം. കേന്ദ്രം തയ്യാറാക്കിയ 19 അവശ്യവസ്തുക്കള്‍ക്ക് തടസ്സമില്ല. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ ശാരീരിക അകലം പാലിക്കണം. ഇതരസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
ബാങ്കുകള്‍ ഉച്ചക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജദരാകേണ്ടവരുടെ എണ്ണം കുറച്ചുവരും. അവശ്യസര്‍വ്വീസല്ലാത്ത സ്വകാര്യസ്ഥാപനങ്ങള്‍ അടച്ചിടണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കും. ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. കാസര്‍ഗോഡ് കര്‍ക്കശമായ നിയന്ത്രണമാണ്. അവിടെ ഒരാളും പുറത്തിറങ്ങരുത്. കടകള്‍ 11 മുതല്‍ 5 വരെ മാത്രം പ്രവര്‍ത്തിക്കും.
