
ആദിവാസി പുനരധിവാസവും നവകേരള നിര്‍മ്മിതിയും – സംസ്ഥാന കണ്‍വെന്‍ഷന്‍ 23ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രളയ ബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക, ആദിവാസികളുടെ സമഗ്രമായ പുനരധിവാസത്തിനു ‘സ്‌പെഷ്യല്‍ പാക്കേജ്’ മിഷന്‍ മാതൃകയില്‍ നടപ്പിലാക്കുക, സുസ്ഥിരവും പാരിസ്ഥിതിക നാശം സൃഷ്ടിക്കാത്തതുമായ വികസന നയം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിവിധ ആദിവാസി കൂട്ടായ്മകളുടെ മുന്‍കൈയ്യില്‍ സെപ്റ്റംബര്‍ 23നു വയനാട് കല്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന്റെ ഭാഗമായി പ്രളയ ബാധിതരായ ആദിവാസി കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനവും റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും നല്‍കും.
കണ്‍വെന്‍ഷന്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘പ്രളയാനന്തര കേരളത്തിലെ ആദിവാസി പുനരധിവാസം’ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. ആദിവാസി പുനരധിവാസം, സുസ്ഥിര വികസനം, പാരിസ്ഥിതിക നീതി, ഗൃഹ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദരും ആദിവാസി പ്രവര്‍ത്തകരും സംസാരിക്കും. കേരളത്തിലെ വിവിധ ആദിവാസി സംഘടന പ്രതിനിധികളും പ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകര്‍, ജനാധിപത്യ പ്രവര്‍ത്തകര്‍, വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍, ജനകീയ സമര നേതൃത്വം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കും. ഭൂമി, വിഭവങ്ങളുടെ പുനര്‍ വിതരണത്തിനും സാമൂഹിക നീതി നടപ്പിലാക്കുന്നതിനും മുഴുവന്‍ ജനാധിപത്യ പ്രവര്‍ത്തകരും ജനങ്ങളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

