
സംസ്ഥാന അമേച്വര്‍ നാടകമത്സരം ഇന്നുമുതല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അമേച്വര്‍ നാടകമത്സരം ഇന്നാരംഭിക്കുന്നു. കോഴിക്കോട് തിയറ്റര്‍ ലവേഴ്‌സിന്റെ ഗുളികനും കുന്തോലനും, പാലക്കാട് കോങ്ങാട് നാടകസംഘത്തിന്റെ കേരളചരിത്രം, ചാലക്കുടി പുലരി നാടക കലാകേന്ദ്രത്തിന്റെ പെണ്ണ്, തൃശൂര്‍ പഞ്ചമി തിയറ്റേഴ്‌സിന്റെ മാളി, കോഴിക്കോട് ചേളന്നൂര്‍ നാടകം പൂക്കുന്ന കാടിന്റെ മൂന്നാം കുന്ന്, എറണാകുളം സുവര്‍ണ്ണ തിയറ്റേഴ്‌സിന്റെ ശകുന്തള ട്രാവല്‍സ് എന്നീ നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്നു മുതല്‍ 15-ാം തിയതി വരെ തൃശൂരിലെ അക്കാദമി തിയറ്ററില്‍ വൈകീട്ട് 6.30നാണ് നാടകങ്ങള്‍ അരങ്ങേറുക.
