
ആരവങ്ങളില്ലാതെ ശശി കലിംഗയുടെ അന്ത്യയാത്ര
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആരവങ്ങളോ സഹപ്രവര്‍ത്തകരുടെ സാന്നിധ്യമോ ഇല്ലാതെ പ്രശസ്ത നടന്‍ നടന്‍ ശശി കലിംഗക്ക് അന്ത്യയാത്ര. സംവിധായകന്‍ രഞ്ജിത് മാത്രമാണ് സിനിമാ മേഖലയില്‍ നിന്ന് പ്രധാനമായും എത്തിയത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 59 കാരനായ ശശിയുടെ അന്ത്യം ഇന്ന് രാവിലെയായിരുന്നു.
വി ചന്ദ്രകുമാര്‍ എന്നാണ് ശശിയുടെ യഥാര്‍ത്ഥത്തിലുള്ള പേര്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിലെത്തിയത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടി. . ഇന്ത്യന്‍ റുപ്പി, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
