
33.5 ലക്ഷം രൂപ വിലയിട്ട ഏഴംഗ നക്സല്‍ സംഘം കീഴടങ്ങി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴംഗ നക്സല്‍ സംഘം കീഴടങ്ങി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഗഡ്ചിറോളിയില്‍ കീഴടങ്ങിയത്. രാകേഷ് എന്ന ഗണേഷ് സനകു ആച്‌ല, ദേവിദാസ് എന്ന മണിറാം ആച്‌ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് കീഴടങ്ങിയത്.
രാകേഷ് നക്സല്‍ സംഘത്തിന്റെ കമാന്ററും ദേവിദാസ് ഡപ്യൂട്ടിയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് നക്സലുകളാക്കുന്നതിലും നക്സലിസത്തില്‍ മനംമടുത്തുമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും കീഴടങ്ങിയവര്‍ പറഞ്ഞുവെന്ന് പൊലീസ് ഭാഷ്യം.
