
എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ഉച്ചക്ക് 1 മണിക്കുശേഷമായിരുന്നു അന്ത്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് പോസറ്റീവായതിനെ തുടര്‍ന്നാണ് ആഗസ്ത് 5ന് എസ്.പി.ബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. പക്ഷെ പിന്നീടദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു.. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും നില മോശമാകാന്‍ കാരണമായത്

Alias M V
September 29, 2020 at 6:13 am
ഒരു മനുഷ്യ സ്നേഹിയായ ഗായകൻ, അഭിനേതവ്, ഡബ്ബിംഗ് ആർടിസ്റ്റ്. പ്രശസ്തരായ ഗായകരുെടെ പതിവു ജാഡകളൊന്നുമില്ലാതിരുന്ന പച്ച മനുഷ്യൻ. ലാളിത്യം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്ന മനുഷ്യൻ. ആയിരക്കണക്കിന് ലഭിച്ച പൊന്നാനാടകൾ തണുപ്പു കാലത്ത് പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നവരെ പുതപ്പിക്കാനുപയോഗിച്ചു എന്ന ഒറ്റ കാര്യം മതി അദ്ദേഹത്തിന്റെ ഔന്നത്യം തിരിച്ചറിയാൻ. നഷ്ടം മൊത്തം മാനവികതക്കാണ്.