
മോദിയെ വിമര്‍ശിച്ചു : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിന്‍ വിതരണം നിര്‍ത്തലാക്കി റെജിസ്ട്രാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടമെന്റ് സ്റ്റുഡന്റസ് യൂണിയന്‍ പുറത്തിറക്കിയ ‘പോസ്റ്റ് ട്രൂത്’ എന്ന മാഗസിന്‍ വിതരണം രജിസ്ട്രാര്‍ നിര്‍ത്തിവച്ചു. മാഗസിന്‍ പ്രധാനമന്ത്രിയെ കളിയാക്കുന്നു എന്നും ഹിന്ദു മുസ്ലിം മത വിശ്വാസങ്ങളെ വ്രണപെടുത്തുന്നു എന്നുമുള്ള ബിജെപി അനുകൂല സംഘടനകളുടെ ആരോപണത്തെ തുടര്‍ന്നാണ് രജിസ്ട്രാര്‍ ഡോ. കെ.എല്‍. ജോഷി മാഗസിന്‍ വിതരണം തത്കാലത്തേക്ക് നിര്‍ത്തിവച്ചത്. വിഷയത്തില്‍ എബിവിപി ക്യാമ്പസ്സില്‍ പ്രതിഷേധ പ്രകടനം നടത്തി. മാഗസിന്‍ പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ പരിശോധന നടത്തുവാന്‍ ഒരു സമിതിയെ നിയമിച്ചു. ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വന്നതിനു ശേഷം അക്കാര്യം തീരുമാനമെടുക്കും.
യൂണിവേഴ്‌സിറ്റിയിലെ തേഞ്ഞിപ്പലം, തൃശൂര്‍ പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികളുടെ അംഗീകൃത യൂണിയന്‍ ആണ് ഡി.എസ്.യു. യൂണിയന്‍ ഭരിക്കുന്നത് എസ്.എഫ്.ഐ ആണ്. എന്നാല്‍ മാഗസിന്‍ വിതരണം നിറുത്തിവച്ചതിനെക്കുറിച്ചു മാഗസിന്‍ എഡിറ്ററോ മാഗസിന്‍ എഡിറ്റിംഗ് സമിതിയിലെ അംഗങ്ങളോ എസ്.എഫ്.ഐ തന്നെയോ ഇതുവരെ പ്രതികരിച്ചില്ല.
