
കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. വ്യാഴാഴ്ച രാത്രി 9 മണി വരെയുള്ള കണക്കുപ്രകാരം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഓണക്കാലമായതും മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് ദീര്‍ഘിപ്പിച്ചതും നിരക്കില്‍ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാത സെപ്റ്റംബര്‍ മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സര്‍പ്പിച്ചത്.
