
രണ്ടാമൂഴം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മത്സ്യരാജാവ് വിരാടന്
ചൂതുകളിയില്‍ കമ്പം.
കമ്പം മൂത്ത് മൂത്ത്
ഇതര മത്സ്യ പ്രജകളെയും
അവന്‍ ചൂതില്‍
കമ്പക്കാരാക്കി.
അങ്ങനെ
നാടൊരു
ചൂതാട്ടക്കളരിയായി.
പുതിയ സേവകന്‍
കങ്കന്‍
തന്റെ സേവനകര്‍മ്മം
അതിയായി
ആസ്വദിക്കുന്നുമുണ്ട്.
സാദാ പ്രജയായ
പുരോപനന്‍
സദാ വന്ന്
തൊഴുതുനില്പായി.
