അയോദ്ധ്യയില്‍ രാമനവമി മേള നടത്തും, എല്ലാം രാമന്‍ നോക്കുമെന്ന് മുഖ്യമന്ത്രി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതയില്‍ കഴിയുമ്പോള്‍ അയോദ്ധ്യയിലെ രാമനവമി ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആരോഗ്യമേഖലയിലെ വിദദ്ധരെല്ലാം ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്നസര്‍ക്കാര്‍ അറിയിച്ചു. മേള ഉപേക്ഷിക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘന്‍ശ്യാം സിംഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയാണ് രാമനവമി മേള നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് മേളയില്‍ പങ്കെടുക്കുക. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മേളക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. രാമനവമി മേള ഒഴിവാക്കിയാല്‍ ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടും. ഈ വര്‍ഷം ആദ്യമായി ഭഗവാന്‍ രാമന്‍ സ്വതന്ത്രനായിരിക്കുകയാണ്. അതുകൊണ്ട് ഈ വര്‍ഷത്തെ മേള അതീവ പ്രാധാന്യമുള്ളതാണെന്നാണ് വിശ്വാസികള്‍ പറയുന്നത.് വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ ശ്രീരാമന്‍ നോക്കിക്കോളും എന്നാണ് സര്‍ക്കാര്‍ നിലപാട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply