
പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെഎഎസ് അടക്കമുളള പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താന്‍ ധാരണ. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ പത്തൊന്‍പത് ദിവസമായി സമരം നടത്തുന്ന ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.
