
മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന തീരുമാനത്തിലാണ് കുടുംബം. മത്തായിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥര്‍ പിടിച്ചു തള്ളി. മത്തായിയെ കാട്ടില്‍ കൊണ്ടുപോയി മര്‍ദിച്ച് കിണറ്റില്‍ തള്ളുകയായിരുന്നു. മരണത്തെ ആത്മഹത്യയാക്കാനാണ് ശ്രമം. കസ്റ്റഡിയില്‍ ഉള്ള ആള്‍ എങ്ങനെയാണ് കിണറ്റില്‍ ച്ാടി ആത്മഹത്യ ചെയ്യുക? സംഭവനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നാണ് കുടുംബത്തിന്റെ തീരുമാനം. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
