
പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വയനാട് ബത്തേരി പുത്തന്‍കുന്നില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്ല ഷെറിനാണ് (10) ഇന്നലെ പാമ്പ് കടിയേറ്റ് മരിച്ചത്. ബത്തേരി പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍ വീട്ടില്‍ അഡ്വ.അസീസിന്റെ മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചതും ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ ഇനിയുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയില്‍വെച്ച് ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയില്‍ കാല് കുടുങ്ങുകയും കാലില്‍ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും അധ്യാപകര്‍ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. രക്ഷിതാവിനെ വിവരമറിയിക്കാന്‍ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികള്‍ പറയുന്നു. രക്ഷിതാവ് താന്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം.
സംഭവത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സംഘവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോര്‍ട്ട് തേടി.
