
ലഘുലേഖ കൈവശം വെച്ചാലും യു എ പി എ : പ്രതിഷേധം ശക്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖ കൈവശം വെച്ചതിനു കോഴിക്കോട് സിപിഎംകാരായ രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ മാത്രമല്ല, സിപിഐയും കോണ്‍ഗ്രസ്സുമടക്കമുള്ള പല പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നു. നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്‌ഐ അംഗമാണ്. താഹ സിപിഎം പ്രവര്‍ത്തകനാണ്.
